ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ നിര്‍മ്മാണങ്ങള്‍ പൊളിക്കുന്നത് തടഞ്ഞു കൊണ്ടുള്ള സ്‌റ്റേ സുപ്രീം കോടതി നീട്ടി. പൊളിക്കുന്നതിന് എന്തെങ്കിലും അറിയിപ്പ് ലഭിച്ചിട്ടുണ്ടോയെന്ന് കാണിക്കാന്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹരജിക്കാരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരേ നടപടി എന്ന നിലയിലാണ് ജഹാംഗീര്‍ പുരിയില്‍ കഴിഞ്ഞ ദിവസം ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഒഴിപ്പിക്കല്‍ ആരംഭിച്ചത്. ബുധനാഴ്ച ഉച്ചയോടെ വിധി പറഞ്ഞെങ്കിലും ഉത്തരവു വൈകിയതിനാല്‍ മുനിസിപ്പല്‍ അധികൃതര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടര്‍ന്നു. രണ്ടാമതും സുപ്രീം കോടതി ശക്തമായ നിര്‍ദ്ദേശം നല്‍കിയതോടെയാണ് ഒഴിപ്പിക്കല്‍ നടപടി മുനിസിപ്പല്‍ അധികൃതര്‍ നിര്‍ത്തിവച്ചത്