
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഡാം സുരക്ഷ അതോറിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ സുപ്രീംകോടതി ഇന്ന് തീരുമാനം എടുത്തേക്കും. . ഇതിനുള്ള നടപടികള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ന് സുപ്രീംകോടതിയില്‍ എഴുതി നല്‍കും. കേരളവും തമിഴ്‌നാടും സമവായത്തിലെത്താത്തതിനെതുടര്‍ന്ന് കേസ് മാറ്റി വയ്ക്കുകയാണ്. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ തമിഴ്‌നാട് പിന്തുണച്ചിട്ടുണ്ട്.