തൈക്കുടം ബ്രിഡ്ജ് എന്ന പ്രമുഖ സംഗീത ബാൻഡിലൂടെ ആരാധകർക്ക് സുപരിചിതനായ ഗായകനാണ് സിദ്ധാർഥ് മേനോൻ. നടനെന്ന രീതിയിലും ശ്രദ്ധ നേടിയുള്ള വ്യക്തിത്വമാണ് സിദ്ധാർത്ഥ്. കുറച്ചുകാലമായി സ്റ്റേജ് ഷോകളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു താരം. ഇപ്പോഴിതാ, ആ വിട്ടുനിൽക്കലിനു പിന്നിൽ ആരോഗ്യപ്രശ്നങ്ങളായിരുന്നുവെന്ന് തുറന്നു പറയുകയാണ് താരം.
ഒരു ശസ്ത്രക്രിയയ്ക്ക് താൻ വിധേയനായെന്നും കഠിനമായ ഈ ഘട്ടം താണ്ടി എത്രയും പെട്ടെന്ന് താൻ തിരികെ വരുമെന്നും നടൻ കുറിച്ചു. ഹോസ്പിറ്റലിൽ ബെഡിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് സിദ്ധാർത്ഥിന്റെ കുറിപ്പ്.
“എന്താണ് സംഭവിച്ചതെന്ന് ചോദിച്ച എല്ലാവർക്കും…
എനിക്ക് ഒരു ഡിസ്റ്റൽ ബൈസെപ്‌സ് ടെൻഡൻ റപ്ചർ സംഭവിച്ചു, അതുകൊണ്ടാണ് ഞാൻ കളിക്കളത്തിൽ നിന്നും സ്റ്റേജിൽ നിന്നും വിട്ടുനിന്നത്…
ഇന്ന്, നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനകളും കൊണ്ട്, എൻ്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. എനിക്ക് ലഭിച്ച എല്ലാ സന്ദേശങ്ങൾക്കും, എല്ലാ കോളുകൾക്കും, എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്.
ഈ ഘട്ടം കഠിനമാണ്, പക്ഷേ ഞാൻ അതിനേക്കാൾ കടുപ്പക്കാരനാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണയോടെ ഞാൻ വളരെ പെട്ടെന്ന് തന്നെ തിരിച്ചു വരുമെന്ന് എനിക്കറിയാം… കൂടുതൽ ശക്തനായും ആരോഗ്യവാനായും, കൂടുതൽ സ്നേഹത്തോടെയും.എന്നെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കണം. നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു,” സിദ്ധാർത്ഥ് കുറിച്ചു.






