Spread the love
വിവാഹത്തിന് മുന്‍പ് സ്ത്രീകളുടെ സമ്മതം ചോദിച്ചിരിക്കണമെന്നു ഉത്തരവ് പുറപ്പെടുവിച്ച് താലിബാന്‍

വിവാഹത്തിന് മുന്‍പ് സ്ത്രീകളുടെ സമ്മതം ചോദിച്ചിരിക്കണമെന്നും സ്ത്രീകളെ വില്‍പ്പനച്ചരക്കാക്കി കാണരുത് എന്നും ഉത്തരവ് പുറപ്പെടുവിച്ച് താലിബാന്‍. സ്ത്രീകളെ വിവാഹത്തിന് നിര്‍ബന്ധിച്ചുകൂടാ എന്നതിന് പുറമെ വിധവകള്‍ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശമുണ്ടായിരിക്കും എന്നും ഉത്തരവില്‍ പറയുന്നുണ്ട്.

പതിറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ കച്ചവടവസ്തു എന്ന രീതിയിലാണ് കണക്കാക്കുന്നത്. തര്‍ക്കങ്ങള്‍ അല്ലെങ്കില്‍ ഗോത്രകലഹങ്ങള്‍ അവസാനിപ്പിക്കുവാനായെല്ലാം സ്ത്രീകളെ വിവാഹം കഴിപ്പിച്ച് അയക്കുന്ന പതിവുണ്ടായിരുന്നു. ഗോത്ര പാരമ്പര്യങ്ങളില്‍ വിധവയായ ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെ സഹോദരന്‍മാരില്‍ ഒരാളെയോ അല്ലെങ്കില്‍ മരണപ്പെട്ടാല്‍ ബന്ധുക്കളെയോ വിവാഹം കഴിക്കുന്നത് പതിവാണ്. പുതിയ ഉത്തരവില്‍ ഭര്‍ത്താവ് മരിച്ച് 17 ആഴ്ച കഴിഞ്ഞ് വിധവയെ വീണ്ടും വിവാഹം കഴിക്കാന്‍ അനുവദിക്കുമെന്നും പുതിയ ഭര്‍ത്താവിനെ സ്വതന്ത്രമായി അവര്‍ക്ക് തന്നെ തിരഞ്ഞെടുക്കാമെന്നും താലിബാന്‍ പറഞ്ഞു. ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴും സ്‌കൂളില്‍ പോകാനും, ഭൂരിഭാഗം സ്ത്രീകളും ജോലിയിലേക്ക് മടങ്ങുന്നത് വിലക്കപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് പ്രഖ്യാപനം.

Leave a Reply