പുതിയ സാമ്പത്തിക വർഷമായ ഇന്ന് മുതൽ സംസ്ഥാനത്ത് നികുതിഭാരം വർധിക്കുന്നു. കുടിവെള്ളത്തിനും മരുന്നിനുമടക്കം വാഹന, ഭൂമി രജിസ്‌ട്രേഷന്‍ വരെ വില വർദ്ധിക്കും. സംസ്ഥാനത്ത് ഭൂമിയുടെ ന്യായവിലയില്‍ പത്തു ശതമാനം വര്‍ധന വരുത്തിയുള്ള വിജ്ഞാപനം ഇന്നിറങ്ങും. ഇതോടെ ഭൂമി രജിസ്‌ട്രേഷന്‍ ചെലവും ഉയരും. അഞ്ചു ശതമാനം കൂട്ടിയ വെള്ളക്കരവും ഇന്ന് പ്രാബല്യത്തില്‍ വരും. സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതി, പാരാസെറ്റാമോള്‍ ഉള്‍പ്പടെ നാല്‍പ്പതിനായിരത്തോളം മരുന്നുകളുടെ വില തുടങ്ങിയവയും വർധിക്കും. ഇന്ത്യന്‍ ഔഷധ മാര്‍ക്കറ്റിലെ പ്രധാനപ്പെട്ട രോഗങ്ങള്‍ക്കുള്ള 850 ഓളം വ്യത്യസ്ത മരുന്നുകളെ വില വര്‍ദ്ധന ബാധിക്കും.