2017ലെ സംസ്ഥാന സർക്കാരിന്റെ അധ്യാപക പുരസ്കാരവും 2020 ലെ മികച്ച എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ പുരസ്കാരവും നേടിയ അധ്യാപകനാണ് ഡോ. ജേക്കബ് ജോൺ.

ഹയർ സെക്കൻഡറി എൻഎസ്എസ് വിഭാഗത്തിന്റെ സംസ്ഥാന കോർഡിനേറ്ററുമാണ് . കോവിഡ് കാലത്ത് ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് സർക്കാരിനെ ആവുംവിധം പിന്തുണയ്ക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഡോ. ജേക്കബ് ജോൺ ചിത്രങ്ങൾ വരച്ചു വിൽക്കാമെന്ന തീരുമാനത്തിലെത്തിയത്.
50 ചിത്രങ്ങളാണ് ഈ ആവശ്യത്തിനായി ഡോ.ജേക്കബ് ജോൺ വരയ്ക്കുന്നത്. ശരാശരി 3,000 രൂപ ഓരോ ചിത്രത്തിനും ലഭിക്കുമെന്നാണ് ഇദ്ദേഹം കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 35 ചിത്രങ്ങൾ ഡോ.ജേക്കബ് ജോൺ വരച്ചു കഴിഞ്ഞു. 15 ചിത്രങ്ങൾ ഒരു മാസം കൊണ്ട് വരച്ചു തീർക്കാം എന്നാണ് ഡോ.ജേക്കബ് ജോൺ കരുതുന്നത്. വരച്ചു തീർന്നാൽ ഓൺലൈൻ പ്രദർശനം നടത്തി ചിത്രങ്ങൾ വിൽക്കും. സഹപ്രവർത്തകരും മറ്റ് അധ്യാപകരും ഡോ. ജേക്കബ് ജോണിന്റെ ഉദ്യമത്തിന് പിന്തുണയുമായി ഉണ്ട്. ജേക്കബ് ജോണിന്റെ ഉദ്യമത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.