വെള്ളറട : സ്കൂളിൽ അധ്യാപികയായ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുലിയൂർശാല ചരിവുവിള വീട്ടിൽ ശ്രീലതിക (38) ആണ് മരിച്ചത്. പാറശാല കരുമാനൂർ സ്വദേശി അശോക് കുമാറിന്റെ ഭാര്യയാണ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് വിവരം.ഭർതൃഗൃഹത്തിലായിരുന്ന ശ്രീലതിക ഞായറാഴ്ചയാണ് പുലിയൂർശാലയിലെ കുടുംബവീട്ടിലെത്തിയത്. തുടർന്ന് രാത്രി ഒൻപതു മണിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു.