Spread the love

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ അടക്കമുള്ളവർക്കായി നടക്കുന്ന പത്താംദിവസത്തെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ആർമിക്കൊപ്പം എൻ ഡി എആർ എഫ് സംഘവും നേവിയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്. ബൂം എസ്കവേറ്റർ പ്രവർത്തനവും പുരോഗമിക്കുകയാണ്. നേവി സംഘത്തിലെ മുങ്ങൽ വിദഗ്ധരുടെ സേവനം ഇന്ന് നിർണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം നദിയിലെ ഒഴുക്ക് പ്രശ്നമാണെന്ന് വിദഗ്ധൻ റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ. എന്നാൽ അത്തരം പ്രതിസന്ധികളെ മറികടക്കുമെന്നും രക്ഷാപ്രവർത്തനം വേഗത്തിൽ ഏകോപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply