കോവിഡ് വാക്‌സിന്‍ പ്രതിരോധ ശേഷിയുടെ പ്രാബല്യം 12 മാസത്തില്‍ നിന്ന് 9 മാസമാക്കി ചുരുക്കിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. 2022 ഫെബ്രുവരി 1 മുതലാണ് ഇത് നിലവില്‍ വരിക.
ഇതു പ്രകാരം 2022 ഫ്രെബുവരി 1ന് ഖത്തര്‍ അംഗീകൃത വാക്‌സിനെടുത്ത് 9 മാസം പൂര്‍ത്തിയാവുന്നവരെ വാക്‌സിനെടുക്കാത്തവരായി കണക്കാക്കും. അവരുടെ ഇഹ്തിറാസിലെ ഗോള്‍ഡ് ഫ്രെയിം നഷ്ടപ്പെടുകയും ചെയ്യും. എന്നാല്‍, ബൂസ്റ്റര്‍ ഡോസ് എടുക്കുന്നവര്‍ക്ക് ഗോള്‍ഡ് ഫ്രയിം തിരിച്ചുകിട്ടും. അടുത്ത 9 മാസത്തേക്ക് ഇത് നിലനില്‍ക്കുകയും ചെയ്യും.