Spread the love

11 വർഷത്തിനുശേഷം മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർസ്റ്റാർ മോഹൻ ലാലും വീണ്ടും ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം എന്ന ഒറ്റ പ്രത്യേകത കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ കൗതുകത്തോടെ ഉറ്റുനോക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. എംഎംഎംഎൻ എന്നാണ് ചിത്രത്തിന്റെ വിശേഷണപ്പേര്.

കൊളംബോയിലായിരുന്നു സ്വപ്‍ന ചിത്രത്തിന്റെ തുടക്കം. എംഎംഎംഎന്നിന്റെ ദില്ലി ഷെഡ്യൂളില്‍ ഒടുവില്‍ മോഹൻലാല്‍ ജോയിൻ ചെയ്‍തു എന്നായിരുന്നു അടുത്തിടെയുണ്ടായ പുതിയ അപ്‍ഡേറ്റ്. മിക്കവാറും മെയ്‍ അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഹിറ്റ് ജോഡിയായ മമ്മൂട്ടി-നയൻതാര കൂട്ട് നാലാമതും ആവർത്തിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയെ ഡി ഏജിങ് ചെയ്തും കാണിക്കുന്നുണ്ടെന്നാണ് വിവരം. കൂടാതെ ചിത്രത്തിന്റെ തിയറ്റര്‍ റൈറ്റ്സ് മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയ്‍ക്കാണ് വിറ്റുപോയത് എന്നും റിപ്പോര്‍ട്ടുണ്ട്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനും പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും.

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഫ്ലാഷ്‍ബാക്ക് രംഗങ്ങളും ഉണ്ടാകും എന്നും സൂചനയുണ്ട്. ഈ സീനുകൾക്ക് വേണ്ടിയായിരിക്കും ഡിഎജിങ് ഉപയോഗിക്കുന്നത് എന്നാണ് വിവരം. റിപ്പോര്‍ട്ടനുസരിച്ച് സംഭവിച്ചാല്‍ ഡീ ഏജിംഗ് ആദ്യമായി മലയാളത്തിലും അത്ഭുതമാകും.

Leave a Reply