Spread the love

കൊല്ലം : വയോധികന്റെ പണം അപഹരിച്ചയാൾ പിടിയിൽ. കുണ്ടറ മുളവന കിഴക്കേമുകളിൽ വീട്ടിൽ രാജീവ് ആണു പരവൂർ പൊലീസിന്റെ പിടിയിലായത്. ബാങ്കിൽ നിന്നു പണം പിൻവലിച്ചു വീട്ടിലേക്കു മടങ്ങിയ വയോധികനെ പരിചയക്കരനെന്ന വ്യാജേന സമീപിച്ചു കാറിൽ വീട്ടിലാക്കാമെന്നു പറഞ്ഞു പരവൂർ ബാറിനു സമീപത്തെ ഇടവഴിയിലേക്കു കൂട്ടികൊണ്ടു പോയി ബാഗിൽ സൂക്ഷിച്ച 18000 രൂപ ബലമായി കവർച്ച നടത്തുകയായിരുന്നു. പ്രതിക്കെതിരെ കവർച്ച, മോഷണം, തട്ടിപ്പ് തുടങ്ങിയ വകുപ്പുകളിൽ പത്തിലധികം കേസുകൾ നിലവിലുണ്ട്. സമാനമായ രീതിയിൽ വയോധികരുടെ പണവും സ്വർണവും കവർച്ച നടത്തുന്നതാണു പ്രതിയുടെ രീതി. കവർച്ച വിവരമറിഞ്ഞു സ്ഥലത്തെത്തിയ പരവൂർ പൊലീസ് പ്രതിയെ പിടികൂടി. പരവൂർ സ്റ്റേഷൻ ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എസ്ഐ പ്രദീപ്, എഎസ്ഐ രമേശൻ, സിപിഒ സതീഷൻ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.

Leave a Reply