പത്തനംതിട്ട: ശബരിമലയിൽ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതോടെ സന്നിധാനത്ത് എത്തുന്ന തീർത്ഥാടകരുടെ എന്നതിൽ വർദ്ധനവ് ഉണ്ടായെന്ന് തിരുവതാം കൂര്‍ ദേവസ്വംബോര്‍ഡ്. നടവരവും ഉയർന്നിട്ടുണ്ടെന്ന് തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു.
നവംബര്‍ 12ന് തുടങ്ങിയ മണ്ഡലകാലത്തിന്‍റെ 41 ദിവസം പിന്നിടുമ്പോള്‍ ശബരിമലയിലെ നടവരവ് 78.92 കോടി രൂപയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായിരുന്ന കഴിഞ്ഞ വര്‍ഷം ലഭിച്ച വരുമാനം വെറും 8 കോടി രൂപ മാത്രമായിരുന്നു. 2019 ലെ മണ്ഡലകാലത്ത് 156 കോടി രൂപയായിരുന്നു നടവവരവ്.അരവണ വിൽപ്പനയിലൂടെ ഇക്കുറി 31കോടി രൂപ ലഭിച്ചു. കാണിക്ക ഇനത്തില്‍ 29 കോടി രൂപയും നടവരവായി കിട്ടി. ഇതുവരെ ശബരിമല സന്നിധാനത്ത് 10.35 ലക്ഷം പേരാണ് ദര്‍ശനം നടത്തിയത്.