
ഒരു നാടിനെ മുഴുവൻ ഭീതിയിലാഴ്ത്തിയ കടുവയെ കണ്ടെത്താനുള്ള ദൗത്യത്തിൽ പരാജയപ്പെട്ട് കുങ്കിയാനകൾ മടങ്ങി. മാനന്തവാടി കുറുക്കൻ മൂലയിലാണ് കൊമ്പന്മാര് ആനപ്പന്തിയിലേക്ക് തിരികെ മടങ്ങിയത്. കുറുക്കന്‍മൂലയെ ഭീതിയിലാഴ്ത്തിയ കടുവയെ തുരത്താൻ രണ്ടാഴ്ച മുൻപാണ് മുത്തങ്ങയില്‍ നിന്നും കല്ലൂര്‍ കൊമ്പനും വടക്കനാട് കൊമ്പനും എത്തിയത്. ദിവസങ്ങളോളം പാപ്പാന്മാരുടെ നിര്‍ദേശങ്ങളനുസരിച്ച് തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതോടെ വനം വകുപ്പ് തന്നെയാണ് തിരച്ചില്‍ അവസാനിപ്പിക്കാൻ പറഞ്ഞത്.