എടക്കര (മലപ്പുറം)∙ റോഡിലേക്കു പുലി മുന്നിലേക്ക് ചാടിയതിനെ തുടർന്നു നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് യാത്രികനു പരുക്ക്. മണിമൂളി രണ്ടാംപാടം പന്താർ അഷ്‌റഫിന് (32) ആണ് പരുക്കേറ്റത്. നെല്ലിക്കുത്ത് – രണ്ടാം പാടം റോഡിൽ ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം നടന്നത്.
അഷ്റഫ് ബൈക്കിൽ പോകുമ്പോൾ പുലി റോഡിലേക്ക് ചാടുകയായിരുന്നു. പുലിയെ കണ്ട് ഭയന്നപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അഷ്റഫിന്റെ തുടയ്ക്കാണ് പരുക്കേറ്റത്. മണിമൂളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.