പുൽപ്പള്ളി∙ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ നാട്ടുകാർ തടഞ്ഞു വച്ചു. സുരഭിക്കവലയിൽ കണ്ട കടുവയെ മയക്കുവെടി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. മയക്കുവെടി വയ്ക്കാൻ ഉത്തരവിട്ട ശേഷം മാത്രമെ ഓഫീസറെ പുറത്തിറങ്ങാൻ അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാർ.
ഇന്നലെയും വനപാലകരെ നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്ന് ഇന്ന് ചർച്ച നടത്തി തീരുമാനിക്കാമെന്നറിയിച്ചതിനെത്തുടർന്നാണ് ഇന്നലെ പ്രതിഷേധം അവസാനിപ്പിച്ചത്. ഇന്ന് ചർച്ച ആരംഭിച്ചെങ്കിലും മയക്കുവെടി വയ്ക്കണമെന്ന കാര്യത്തിൽ തീരുമാനം ആകാതെ വന്നതോടെ റെയ്ഞ്ച് ഓഫീസറെ ചർച്ച നടന്ന കെട്ടിടത്തിൽ തന്നെ ബന്ദിയാക്കി. വൻജനാവലിയാണ് സഥലത്ത്. പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട് .