Spread the love
ആരോഗ്യ പ്രവര്‍ത്തകരുടേത് അശ്രാന്ത പരിശ്രമം: പ്രധാനമന്ത്രി

കോവിഡ് മഹാമാരിക്കെതിരായ വാക്‌സീന്‍ വിതരണത്തില്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ അശ്രാന്ത പരിശ്രമം കാഴ്ച വച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്ഷക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് നേട്ടം കൈവരിക്കാനായതെന്ന് മോദി പറഞ്ഞു. ‘എല്ലാവര്‍ക്കും സൗജന്യ വാക്‌സീന്‍’ എന്ന ക്യാംപയിനൊപ്പം ചേര്‍ന്ന ഓരോ ഭാരതീയനോടും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. ‘രാജ്യത്തെ ജനങ്ങളുടെ കഴിവുകളെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തെ ജനങ്ങള്‍ക്കായുള്ള വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഒരുപേക്ഷയും കാണിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. ഇന്ന്, 100 കോടിയിലധികം കോവിഡ് -19 വാക്‌സീന്‍ ഡോസുകള്‍ നല്‍കി രാജ്യം പുതിയ പാതയിലൂടെ ഊര്‍ജ്ജസ്വലമായി മുന്നേറുകയാണ്. ഈ നേട്ടത്തിലൂടെ ഭാരതത്തിന്റെ കഴിവെന്താണെന്ന് ലോകത്തിന് കാട്ടിക്കൊടുക്കാനായി’- പ്രധാനമന്ത്രി പറഞ്ഞു. മന്‍കി ബാത്തിന്റെ 82-ാം പതിപ്പിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ആരോഗ്യ പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചത്.

Leave a Reply