Spread the love

രണ്ടേകാൽ ലക്ഷം രൂപയ്‌ക്ക് സിനിമ പൂർത്തിയാക്കിയ കാലം ഓർത്ത് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു. പഴയ അഭിമുഖത്തിലാണ് നിർമാതാവെന്ന നിലയിലുള്ള റിസ്ക് അദ്ദേഹം തുറന്ന് പറയുന്നത്.

നമ്മുക്ക് ഒരു പടം എടുത്താലോ എന്ന പ്രിയദർശന്റെ ചോദ്യത്തിലാണ് ആ സിനിമയുടെ തുടക്കം. എന്റെ കൈയിലൊരു സബ്ജക്ട് ഉണ്ടെന്നും പ്രിയൻ പറഞ്ഞു. ഒരാൾ 25,000 രൂപ വീതം ഇട്ടാണ് പടം പൂർത്തിയാക്കിയത്. ആരും പ്രതിഫലം വാങ്ങിയില്ല. അങ്ങനെ ആകെ 2.5 ലക്ഷമാണ് സിനിമയ്‌ക്ക് ചെലവാക്കി പുറത്തിറക്കിയ സിനിമയാണ് ഹലോ മൈ ഡിയർ റോംഗ് നമ്പർ. തിയറ്ററിൽ സിനിമ വിജയിച്ചില്ല. എന്നാൽ ചാനലുകാർ സിനിമ എടുത്തു. ഇതോടെ 50,000 രൂപ വീതം ഓരോരാൾക്കും കിട്ടിയെന്നും മണിയൻപിള്ള രാജു പറഞ്ഞു.

മുൻപ് നിർമിച്ച സിനിമകളുടെ ബജറ്റും അഭിമുഖത്തിൽ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. സൂപ്പർ ഹിറ്റുകളായ വെള്ളാനകളുടെ നാടിന് 18 ലക്ഷവും ഏയ് ഓട്ടോയ്‌ക്ക് 24 ലക്ഷവുമാണ് ചെലവായത്. ഇന്ന് ഒരു ദിവസത്തെ ചെലവ് മിനിമം ആറ് ലക്ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply