ആകെ 4,828 ജീവനക്കാരുള്ള സെക്രട്ടറിയേറ്റില്‍ ഇന്ന് ജോലിക്കെത്തിയത് ആകെ 32 പേര്‍ മാത്രമാണ് . ഭരണ, പ്രതിപക്ഷ അനുകൂല ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതാണ് ഹാജർ കുറയാൻ കാരണം. ജീവനക്കാരുടെ സമരം തടഞ്ഞ് ഉത്തരവിറക്കാന്‍ കേരള ഹൈക്കോടതി ഉത്തരവു നൽകിയിരിക്കുകയാണ്. ജീവനക്കാരുടെ സമരം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നടപടി. ജീവനക്കാരുടെ സമരം നേരിടാന്‍ ഡയസ് നോണ്‍ ബാധകമാക്കിയിട്ടില്ല. പണി മുടക്കുന്ന ദിവസം അവധി അനുവദിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഹൈക്കോടതിയില്‍ പരാതിക്കാരന്‍ ബോധിപ്പിച്ചു.