Spread the love
സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘ആറാട്ട്’ ട്രെയിലർ എത്തി.

തീപ്പൊരി ആക്‌ഷനും ത്രസിപ്പിക്കും ഡയലോഗുമായി ആണ് സിനിമാ പ്രേക്ഷകർ കാത്തിരുന്ന മോഹൻലാലിന്റെ ‘ആറാട്ട്’; ട്രെയിലർ എത്തിയത്. ആവേശത്തോടെ കാണാൻ കഴിയുന്ന എന്റർടെയ്നർ ചിത്രമായിരിക്കും ആറാട്ടെന്ന് ട്രെയിലർ ഉറപ്പുതരുന്നു. കോമഡിക്കു പ്രാധാന്യം നൽകി ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയിൽ മികച്ച ആക്‌ഷൻ രംഗങ്ങളുമുണ്ട്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ൽ മോഹൻലാൽ എത്തുന്നത്. ചിത്രത്തിൽ മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും ശ്രദ്ധ നേടിയിട്ടുണ്ട്. ‘‘മൈ ഫോൺ നമ്പർ ഈസ് 2255’’എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓർമിപ്പിക്കും വിധം കാറിനു 2255 എന്ന നമ്പറാണു നൽകിയിരിക്കുന്നത് എന്നത് പ്രത്യേകതയാണ്. ശ്രദ്ധ ശ്രീനാഥാണു നായിക. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്, സംഗീതം: രാഹുൽ രാജ്, കലാസംവിധാനം: ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Leave a Reply