Spread the love
കോട്ടയം തുരങ്കത്തിലൂടെയുളള ട്രെയിന്‍ യാത്ര ഇനി ഓര്‍മ്മ

കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപത്തെ ഇരട്ട തുരങ്കങ്ങളിലൂടെയുള്ള ട്രെയിന്‍ യാത്ര ഓര്‍മ്മയാകുന്നു. ചിങ്ങവനം ഏറ്റുമാനൂര്‍ റെയില്‍പാത ഇരട്ടിക്കലിന്റെ ഭാഗമായി തുരങ്കത്തിനു വെളിയിലുള്ള ഇരട്ടപ്പാത ഇന്നലെ പൂര്‍ത്തിയായതോടെയാണ് തുരങ്കം വഴിയുള്ള ട്രെയിന്‍ ഗതാഗതം അവസാനിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെ കോട്ടയം പാത വഴി സഞ്ചരിച്ച തിരുനല്‍വേലി-പാലക്കാട് പാലരുവി എക്പ്രസായിരുന്നു തുരങ്കത്തിലൂടെ കടന്നുപോയ അവസാന ട്രെയിന്‍. രാത്രി 8.10 ന് ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് തുരങ്കത്തിന് വെളിയിലൂടെയുള്ള പാതയില്‍ കന്നിയാത്ര നടത്തി. 1957ലാണ് കോട്ടയത്തെ ഇരട്ടതുരങ്കങ്ങള്‍ നിര്‍മ്മിച്ചത്. റെയില്‍വേയില്‍ അസി. എഞ്ചിനീയറായിരുന്ന ഇ ശ്രീധരന്റെ കൂടി മേല്‍നോട്ടത്തിലാണ് തുരങ്കം പണി പൂര്‍ത്തിയായത്. 65 വര്‍ഷം കോട്ടയം റെയില്‍വേ സ്‌റ്റേഷന്റെ മുഖമുദ്രയായി നിന്ന തുരങ്കമാണ് പുതിയ പാത വന്നതോടെ ഓര്‍മ്മയാകുന്നത്. ഷണ്ടിംഗിനായി തുരങ്ക പാത ഉപയോഗിക്കുമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

Leave a Reply