ദുബായ് :മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സംരംഭകർക്ക് സഹായമായി യുഎഇയിൽ 100% ഉടമസ്ഥതയിൽ വ്യവസായ സ്ഥാപനം തുടങ്ങാനുള്ള നിയമം പ്രാബല്യത്തിൽ.

ഫ്രീ സോൺ മേഖലയ്ക്ക് പുറത്തുള്ള കമ്പനികളിൽ സ്വദേശിക്കാകണം 51 ശതമാനം ഓഹരി എന്ന ചട്ടമാണ് പിൻവലിച്ചത്. അപേക്ഷ നൽകി അഞ്ചുദിവസത്തിനുള്ളിൽ അനുമതിയും ലഭിക്കും.നിലവിലുള്ള കമ്പനികളും 100% സ്വന്തം ഉടമസ്ഥതയിലേക്ക് മാറ്റാം.ഇതിലൂടെ മികച്ച അവസരമാണ് മലയാളി പ്രവാസികൾക്ക് കൈവന്നിരിക്കുന്നത്. 2018 പ്രഖ്യാപിച്ച നിയമം, വിവിധ കമ്മിറ്റികളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് ഇപ്പോൾ നടപ്പിലാക്കിയത്. 122 മേഖലകളിൽ കമ്പനി തുടങ്ങാം. സേവന മേഖല-52,വ്യവസായം -51 കാർഷികം -19 എന്നിവയാണവ.
കോടി രൂപ മുതൽ 199 കോടി വരെ ഓരോ മേഖലയ്ക്കും നിക്ഷേപ പരിധിയുണ്ട്. യുഎഇ സ്വദേശികൾക്ക് തൊഴിൽ നൽകണം എന്നല്ലാതെ ഇതിന്റെ ശതമാനവും നിഷ്കർഷിക്കുന്നില്ല. എന്നാൽ എണ്ണ,പ്രകൃതിവാതകം, ഗതാഗതം, വൈദ്യുതി,ശുദ്ധജലം, പോലീസ്, പ്രതിരോധം മുതലായ ഇരുപതോളം മേഖലകളിൽ പൂർണ്ണ വിദേശ നിക്ഷേപത്തിന് അനുമതി ഇല്ല.