Spread the love

സംസ്ഥാനാന്തര യാത്രയ്ക്ക് വാക്സീൻ രേഖ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.


ന്യൂഡൽഹി : സമ്പൂർണ വാക്സീനെടുത്ത് 15 ദിവസം പിന്നിട്ടവർക്കു രോഗലക്ഷണങ്ങളില്ലെങ്കിൽ രാജ്യത്തെവിടെ സഞ്ചരിക്കാനും വാക്സീൻ സർട്ടിഫിക്കറ്റ് മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനാന്തര യാത്രയ്ക്ക് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കുന്നത് ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിക്കുന്നതു പരിഗണിച്ചാണ് കേന്ദ്ര ഇടപെടൽ.കേരളം ഉൾപ്പെടെ കോവിഡ് വ്യാപനമുള്ള സംസ്ഥാനങ്ങൾക്ക് സ്വന്തം സാഹചര്യങ്ങൾക്കനുസരിച്ചു കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താമെങ്കിലും സംസ്ഥാനാന്തര യാത്ര പൂർണതോതിൽ നടക്കണമെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി.
വിമാനം, റെയിൽ, ജലമാർഗം, ബസ് തുടങ്ങി ഏതു മാർഗത്തിലും ബാധകമാകുന്ന പൊതു യാത്രാനിബന്ധനകളുമായി മാർഗരേഖയും ആരോഗ്യമന്ത്രാലയം പുറത്തിറക്കി. മാസ്ക്കും ഫെയ്സ്ഷീൽഡും ഉപയോഗിക്കുന്നവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കാവു. അതും മൂക്കും വായും കൃത്യമായി മൂടിയിരിക്കണം. വിമാനയാത്രയിൽ അധികസുരക്ഷയ്ക്ക് വസ്ത്രത്തിനു മുകളിൽ  ധരിക്കുന്ന ഗൗൺ (കവർഓൾ, ഏപ്രൺ), പിപിഇ കിറ്റ് തുടങ്ങിയവ ഇനി ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗരേഖയിൽ ചൂണ്ടിക്കാട്ടുന്നു.

Leave a Reply