യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC – Union Public Service Commission) 2022 ലെ കംബൈൻഡ് ഡിഫൻസ് സർവീസസ് (CDS – Combined Defence Services) പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറത്തിറക്കി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.
ജനുവരി 11 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. ഓൺലൈൻ അപേക്ഷകൾ ജനുവരി 18നും ജനുവരി 24ന് വൈകിട്ട് 6നും ഇടയ്ക്ക് പിൻവലിക്കാം. ഉദ്യോഗാർത്ഥികൾക്ക് https://upsconline.nic.in/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം. ഇന്ത്യൻ മിലിട്ടറി അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി, എയർഫോഴ്സ് അക്കാദമി എന്നീ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ യുപിഎസ്‌സി സിഡിഎസ് I ഏപ്രിൽ 10 നാണ് നടക്കുക. ഈ വർഷം ആകെ 341 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.
യുപിഎസ്‌സി സിഡിഎസ് I 2022: യോഗ്യത
പ്രായം: ഇന്ത്യൻ മിലിട്ടറി അക്കാദമിയിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലേക്കും അപേക്ഷിക്കുന്നവർ 1999 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. എയർഫോഴ്സ് അക്കാദമിക്ക് 20 മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി.വിദ്യാഭ്യാസം: ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റിന് അപേക്ഷകർക്ക് ബിരുദം ഉണ്ടായിരിക്കണം. ഇന്ത്യൻ നേവൽ അക്കാദമിയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം. എയർഫോഴ്‌സ് അക്കാദമിയിൽ അപേക്ഷിക്കുന്നവർക്ക് ഭൗതികശാസ്ത്രത്തിലും ഗണിതത്തിലും ബിരുദം ഉണ്ടായിരിക്കണം.
യുപിഎസ്‌സി സിഡിഎസ് I 2022: എങ്ങനെ അപേക്ഷിക്കാം?
ഘട്ടം 1: ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: അപേക്ഷയുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ലോഗിൻ ചെയ്യുക.
ഘട്ടം 4: ഫോം പൂരിപ്പിക്കുക, രേഖകൾ അപ്‌ലോഡ് ചെയ്യുക.
ഘട്ടം 5: പണമടയ്ക്കുക. അപേക്ഷ സമർപ്പിക്കുക.
യുപിഎസ്‌സി സിഡിഎസ് I 2022: ഫീസ്
അപേക്ഷകർ 200 രൂപ ഫീസ് അടയ്ക്കേണ്ടതാണ്. വനിതാഅപേക്ഷകരെയും എസ്‌സി, എസ്‌ടി വിഭാഗങ്ങളിൽപ്പെട്ടവരെയും ഫീസടക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യുപിഎസ്‌സി സിഡിഎസ് I 2022: ശമ്പളം
അന്തിമഘട്ടത്തിൽ തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ലെഫ്‌നന്റ് തസ്തികയിൽ നിയമനം ലഭിക്കും. 56,100 രൂപയ്ക്കും 1,77,500 രൂപയ്ക്കും ഇടയിലായിരിക്കും ശമ്പളം. സർവീസ് അക്കാദമിയിലെ പരിശീലന കാലഘട്ടത്തിൽ കേഡറ്റുകൾക്ക് 56,100 രൂപ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും