Spread the love

ഓക്സഫഡ് സര്‍വകലശാല വികസിപ്പിച്ച കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടുമെന്ന് ഇന്ത്യന്‍ പങ്കാളി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. അനുമതി ലഭിച്ചാല്‍ രണ്ടാഴ്ചയ്ക്കകം ഉപയോഗിച്ചുതുടങ്ങാമെന്ന് സീറം ഇന്‍സ്റ്റിറ്റ‍‍ൃട്ട് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദബാദ്, ഹൈദരാബാദ്, പുണെ എന്നിവടങ്ങളിലെ പരീക്ഷണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വാക്സീന്‍ നിര്‍മാണ പുരോഗതി വിലയിരത്തിരുന്നു. ഇന്ത്യയിലെ കോവിഡ് വാക്സിന്റെ പരീക്ഷണം അന്തിമഘട്ടത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നിർമ്മാണ പുരോഗതി നേരിട്ടെത്തി വിലയിരുത്തിയത്. അടുത്തവര്‍ഷം ജൂലൈയോടെ 300 മുതല്‍ 400 ദശലക്ഷം വാക്സീന്‍ ഡോസുകള്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സീറം ഇന്‍സ്റ്റിറ്റൃൂട്ട് വ്യക്തമാക്കി. 

Leave a Reply