തിരുവനന്തപുരം :സംസ്ഥാനത്തിന് കേന്ദ്രസർക്കാർ നൽകിയ വാക്സീതീർണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇക്കാര്യം ഇന്ന് രാവിലെ പ്രധാനമന്ത്രി നടക്കുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ്വ്യാപനവും, മരണ നിറയ്ക്കും ഉയരുന്ന സംസ്ഥാനത്ത് വാക്‌സീൻ ലഭ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഇത് കേന്ദ്ര സർക്കാരിൻറെ ശ്രദ്ധയിൽ പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മത്സ്യബന്ധന നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. പൈനാപ്പിൾ ശേഖരിക്കുന്ന അതിഥി തൊഴിലാളികൾക്ക് നിയന്ത്രണങ്ങളോടെ പൈനാപ്പിൾ തോട്ടത്തിൽ പോകാൻ ജില്ലാ ഭരണാധികാരികൾക്ക് അനുമതി നൽകാം. തുണിക്കടകളിൽ നിന്ന് ഓൺലൈനായി വസ്ത്രങ്ങൾ വാങ്ങാം, തുടങ്ങിയ അറിയിപ്പുകളും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.