Spread the love
വൈക്കത്തഷ്ടമി ഉത്സവത്തിന് ഇന്ന് കൊടിയേറും

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 8.30നും 10.30നും ഇടയിലാണ് കൊടിയേറ്റം. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. ഉത്സവത്തിന്റെ അഞ്ചാം ദിനമായ 20ന് ഉദയനാപുരം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി വൈക്കം ക്ഷേത്രത്തില്‍ കൂടിപ്പൂജ, വിളക്ക് എന്നിവ നടക്കും. ഏഴാം ദിവസത്തെ ഋഷഭ വാഹനം എഴുന്നള്ളിപ്പ്, എട്ടാം ദിവസത്തെ വടക്കും ചേരിമേല്‍ എഴുന്നള്ളിപ്പ് എന്നിവ പ്രശസ്തമാണ്. നവംബര്‍ 28നാണ് ആറാട്ട്.

Leave a Reply