അടൂര്‍: തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫീസര്‍ ചികിത്സയിലിരിക്കെ മരിച്ചു. ആശുപത്രിക്കെതിരെ പോലീസ് കേസ് എടുത്തു. അടൂര്‍ വില്ലേജ് ഓഫീസര്‍ കലയപുരം വാഴോട്ടുവീട്ടില്‍ എസ്. കല(49)യാണ് മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് അടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി……
വെള്ളിയാഴ്ച അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് ശസ്ത്രക്രിയക്ക് വിധേയയായതു. ശസ്ത്രക്രിയയ്ക്കു ശേഷം ഒരു തവണ മാത്രം ഭർത്താവിനെ കാണാൻ അനുവദിച്ചു. അപ്പോള്‍ കലയ്ക്ക് ബോധമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാത്രിയില്‍ കലയ്ക്ക് അസ്വസ്ഥതകള്‍ ഉണ്ടായതായും, ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നും അറിയിച്ചു. എന്നാൽ പിന്നീട് കലയ്ക്ക് ഹൃദയസ്തംഭനമുണ്ടായെന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വിവരം അറിയിച്ചുവെന്നും, അവിടേയ്ക്കു മാറ്റണമെന്നും അറിയിച്ചു. ശനിയാഴ്ച രാവിലെ 10.30-ന് വില്ലേജ് ഓഫീസര്‍ മരണപ്പെട്ടതായി കൊല്ലത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചെന്നാണ് പരാതിയിൽ.