കോവിഡ് വാക്സിനെ ഭയന്ന് ഗ്രാമീണർ നദിയിൽ ചാടി.
ഉത്തർപ്രദേശിലെ ബാരബങ്കി ഗ്രാമത്തിൽ നിന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തയാണ് ഏറെ വിചിത്രമായിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർ വാക്സിൻ എടുക്കാൻ വന്നപ്പോൾ വാക്സിനെ ഭയന്ന് ഗ്രാമീണർ സരയൂ നദിയിലേക്ക് എടുത്തുചാടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു എന്നാണു റിപ്പോർട്ടിൽ പറയുന്നത്.
വാക്സിനെ കുറിച്ചുള്ള തെറ്റിദ്ധാരണയാണ് ഇതിന് കാരണം എന്നും പറയുന്നു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അടക്കം സ്ഥലത്തെത്തി ഗ്രാമീണരെ ബോധവത്ക്കരിച്ചു. എന്നിരുന്നാലും പതിനാല് പേർ മാത്രമാണ് അപ്പോഴും വാക്സിൻ എടുക്കാൻ തയ്യാറായത്.