Spread the love

എമ്പുരാനിൽ ഖുറേഷി എബ്രഹാം തുടങ്ങി വച്ച ആവേശം ഇനി ഷൺമുഖത്തിലൂടെ കാണാം. 2024ലെ മഞ്ഞുമ്മൽ ബോയ്സിൻ്റെ നേട്ടത്തെ മറികടന്നാണ് ലാലേട്ടൻ്റെ എമ്പുരാൻ ഇൻഡസ്ട്രി ഹിറ്റായിരിക്കുന്നത്. 100, 200 കോടി ക്ലബ്ബുകളിൽ മുൻപും മലയാള ചിത്രങ്ങൾ ഇടംനേടിയിട്ടുണ്ടെങ്കിലും തിയേറ്റർ ഷെയർ 100 കോടി സ്വന്തമാക്കുന്ന ആദ്യ മലയാളം ചിത്രം കൂടിയായിരുന്നു എമ്പുരാൻ

എമ്പുരാൻ്റെ ആവേശം കെട്ടടങ്ങുന്നതിനു മുമ്പായി ലാലേട്ടൻ്റെ പുതിയ ചിത്രം ‘തുടരും’ തിയേറ്റർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക് തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയാണിത്. നീണ്ട 16 വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ഫൺ മൂഡിലുള്ള ഒരു കുടുംബചിത്രമായിരിക്കും ഇത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. എന്നാൽ ട്രെയിലറിന്റെ അന്ത്യത്തിൽ അൽപം സസ്പെൻസും സംവിധായകൻ കാത്തുവച്ചിട്ടുണ്ട്. “മഴ നനയുകയല്ലല്ലോ കുട്ടിച്ചാ… എല്ലാവരും എന്നെയിങ്ങനെ മഴയത്തു നിർത്തിയിരിക്കുവല്ലേ” എന്ന മോഹൻലാൽ ഡയലോഗിലാണ് ട്രെയിലർ അവസാനിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ ചിത്രമാണ്. 2009ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഏപ്രിൽ 25നാണ് ‘തുടരും’ തിയേറ്ററിലെത്തുന്നത്.

കെ.ആര്‍. സുനിലിന്റേതാണ് കഥ. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം. രഞ്ജിത്ത് ആണ്. ഛായാഗ്രഹണം: ഷാജികുമാര്‍, എഡിറ്റിങ് -നിഷാദ് യൂസഫ്, ഷഫീഖ് വി.ബി.ചിത്രത്തിനായി എം ജി ശ്രീകുമാർ പാടിയ കൺമണിപൂവേ’ എന്ന ഗാനം അടുത്തിടെ റിലീസ് ചെയ്തിരുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ്‌യാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Leave a Reply