വിതുര: പൊന്മുടി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു.
കൊവിഡിന്റെ മൂന്നാം തരംഗത്തെ തുടർന്ന് പൊന്മുടി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രവേശത്തിന് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ കൊവിഡ് കണക്കുകളിൽ നേരിയ ആശ്വാസം നിലനിൽക്കുന്നതിനാലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിരിക്കുന്നത്. അതേസമയം, കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നും പറയുന്നു