Spread the love

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി. സ്പിൽ വെയിലെ 4 ഷട്ടറുകൾ കൂടി തുറന്നു. ആകെ 6 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്.

ഇന്നലെ രാത്രി മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ പെയ്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. പുലർച്ചെ പരമാവധി സഭരണ ശേഷിയായ 142 അടിയിലേക്ക് വെള്ളം എത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് വെള്ളം തുറന്നു വിട്ടത്. ആറ്‌ ഷട്ടറുകളും 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. ഷട്ടറുകൾ കൂടുതൽ തുറന്ന സാഹചര്യത്തിൽ പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം കൊടുത്തിട്ടുണ്ട്. നദിയിലെ വെള്ളം ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുകയാണ്

Leave a Reply