ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പല ഡാമുകളിലും ജലനിരപ്പ് ഉയരുന്നു. പല ഡാമുകളിലും ഷട്ടറുകൾ കൂടുതൽ ഉയർത്തി. പുതുതായി ചില ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനും തീരുമാനിച്ചു.മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളിൽ ( V1,V2, V3, V4, V5, V6,V7,V8, V9 &V10) കൂടെ ഒഴുക്കുന്ന ജലത്തിന്റെ അളവ് വർധിപ്പിച്ചു. 10 ഷട്ടറുകളും ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ അധികമായി .90 മീറ്റർ വീതം ഉയർത്തും. പാലക്കാട് മലമ്പുഴ ഡാം ഷട്ടറുകളും വൈകീട്ട് 5 മണിയോടെ കൂടുതൽ ഉയർത്തും. ഇപ്പോൾ 40 സെന്റിമീറ്ററാണ് ഉയർത്തിയത്. ബാണാസുര ഡാമിൽ നീരൊഴുക്ക് കൂടി. ജലനിരപ്പ് ഉയർന്ന് 774.35 മീറ്റററിൽ എത്തി. ഡാമിന്റെ ഒരു ഷട്ടർ കൂടി 10 സെന്റിമീറ്റർ ഉയർത്തി. രാവിലെ 8.10 ന് ഒരു ഷട്ടർ 10 സെന്റി മീറ്റർ ഉയർത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം 2.30 ന് ഈ ഷട്ടർ 20 സെന്റീമീറ്ററാക്കി ഉയർത്തിയിരുന്നു.