ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമപെന്‍ഷൻ ഓഗസറ്റ് ആദ്യവാരം വിതരണം ചെയ്യും; ഓരോരുത്തർക്കും ലഭിക്കുക 3200 രൂപ
ക്ഷേമപെന്‍ഷനുകള്‍ ഓഗസ്റ്റില്‍ വിതരണം ചെയ്യും. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമപെന്‍ഷനാണ് ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യുകയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
ഈ വര്‍ഷത്തെ ഓണം ഓഗസ്റ്റ് മാസത്തിന്റെ രണ്ടാം പകുതിയിലാണ് എന്നത് കണക്കിലെടുത്താണ് തീരുമാനം.
55 ലക്ഷത്തിലധികം പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. ഓരോരുത്തര്‍ക്കും രണ്ടുമാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപ ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.പെന്‍ഷന്‍ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരിക.