
യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തച്ചിങ്ങനാടം അരീച്ചോല പൂവത്തി വീട്ടില്‍ ഇര്‍ഷാദിന്റെ ഭാര്യ നുസ്‌റത്ത് (22) ആണ് മരിച്ചത്. കിടപ്പുമുറിയിലെ തൊട്ടില്‍ ഹുക്കില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. നാലു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ മൂന്ന് വയസുള്ള മകളുണ്ട്. വാതില്‍ അകത്തു നിന്ന് പൂട്ടിയിരുന്നു. ഏറെ നേരം പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഒമാനില്‍ മൊബൈല്‍ ടെക്‌നീഷ്യനായ ഇര്‍ഷാദ് രണ്ടു മാസം മുമ്പാണ് ജോലി തേടി ഒമാനിലേക്ക് പോയത്. പൂന്താനം പടിഞ്ഞാറെതില്‍ ഹംസ-ലൈല ദമ്പതികളുടെ മകളാണ് മരിച്ച നുസ്‌റത്ത്. മകള്‍: സന്‍ഹ അയ്മന്‍. മേലാറ്റൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.