Spread the love

വാസന്തിയും , ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അമ്മ വേഷത്തിൽ എത്തി മലയാളികളെ നൊമ്പരപ്പെടുത്തിയ നടിയാണ് മീനാ ഗണേശ് . അച്ഛന്‍ കെ.പി കേശവന്‍നായര്‍ എം. ജി.ആര്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ അഭിനയിച്ചിരുന്നു. നാടകക്കാരുമായും നല്ല ബന്ധം. ആ ബന്ധമാണ് മീനയെ നാടകക്കളരിയിലെത്തിച്ചത്. അച്ഛന്റെ അഭിനയഭ്രാന്ത് തന്നേയും പിടികൂടുകയായിരുന്നുവെന്ന് അവര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുറച്ചുകാലമായി അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. അവസാന കാലത്ത് മക്കൾ ഉണ്ടായിരുന്നെങ്കിലും ‘അമ്മ’യിൽ നിന്നു ലഭിച്ചിരുന്ന ‘കൈനീട്ടം’ വലിയ ആശ്വാസമായിരുന്നുവെന്നും മീന ഗണേഷ് തുറന്നു പറഞ്ഞിട്ടുണ്ട്. സ്വകാര്യ യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ജീവിതത്തെക്കുറിച്ചും , ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും, മണിയെ പറ്റിയുമൊക്കെ മീന ഗണേഷ് സംസാരിച്ചിരുന്നു.

ഭർത്താവ് മരിച്ചിട്ട് 15 വർഷമായി. അദ്ദേഹം പോയതിൽ പിന്നെ എന്റെ കഷ്ടകാലം ആരംഭിച്ചു. ഞാൻ ഒറ്റപ്പെട്ടു. മക്കളുണ്ട്. എന്നാലും എനിക്ക് എന്റെ ബലം പോയി. സത്യം പറഞ്ഞാൽ എനിക്കു ജീവിച്ചു മതിയായി. രാത്രി കിടക്കുമ്പോൾ വരെ പ്രാർഥിക്കും, രാവിലെ ഉണരരുതേ എന്ന്.

ദൈവത്തെ സാക്ഷിനിർത്തി ഞാൻ പറയുകയാണ്, മണി ഉണ്ടായിരുന്നെങ്കിൽ എന്നെ സഹായിക്കുമായിരുന്നു . ഏഴു പടം ഞാൻ മണിയുടെ കൂടെ ചെയ്തിട്ടുണ്ട്. ഞങ്ങൾ ഒരു ഹോട്ടലിലാണ് താമസിക്കുക. ലൊക്കേഷനിൽ നിന്നു വണ്ടി വന്നാൽ മണി പറയും, അമ്മ എന്റെ കൂടെയാ വരുന്നെ എന്ന്. ഞങ്ങൾ പോകുന്നതും വരുന്നതും ഒക്കെ മണിയുടെ വണ്ടിയിലായിരുന്നു. എന്നെ അമ്മ എന്നേ വിളിച്ചിരുന്നുള്ളൂ. നല്ലവർക്ക് ആയുസ്സില്ല എന്നു പറയില്ലേ? മണി അങ്ങനെ പോയി

Leave a Reply