ഹൈക്കോടതിയിൽ മൂന്ന് ജഡ്ജിമാർക്ക് കോവിഡ് ബാധിച്ചതിനേത്തുടർന് ഹൈക്കോടതി പ്രവര്‍ത്തനം ഓണ്‍ലൈനിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. കോവിഡ് വ്യാപനത്തെത്തുടർന്നു ലോക്ഡൗൺ നിലവിൽ വന്നതോടെയാണ് ഹൈക്കോടതി ഓൺലൈനായി കേസുകൾ പരിഗണിക്കാൻ തുടങ്ങിയത്. കോവിഡ് നിയന്ത്രണവിധേയമായപ്പോൾ ആണ് നേരിട്ടുള്ള സിറ്റിങ്ങ് ആരംഭിച്ചത്.