റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു
സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം തിങ്കളാഴ്ച മുതല്‍ പുനഃക്രമീകരിച്ചു. ജനുവരി 17 മുതല്‍ രാവിലെ 8.30 മുതല്‍ 12.30 വരെയും ഉച്ചക്കു ശേഷം മൂന്നു മുതല്‍ ഏഴു വരെയുമാക്കി. ജനുവരി 25 വരെ സമയക്രമം തുടരും.
മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12.30 വരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഉച്ചക്കു ശേഷം മൂന്നു മുതല്‍ ഏഴുവരെയുമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. സെര്‍വര്‍ തകരാര്‍ പൂര്‍ണമായും പരിഹരിക്കുന്നതോടെ റേഷന്‍ കടകള്‍ പഴയതുപോലെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. പരമാവധി കാര്‍ഡുടമകള്‍ റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.