ഒമിക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ മാരകമല്ലെന്ന് ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. രാജ്യങ്ങളോട് യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാനും മാസ് ഹിസ്റ്റീരിയ അവസാനിപ്പിക്കാനും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.അതേസമയം, കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമൈക്രോൺ തീവ്രമായേക്കില്ലെന്നും കൊവിഡ് രോഗ ലക്ഷണങ്ങൾ നേരിയ തോതിലായിരിക്കുമെന്നും, രോഗം പെട്ടെന്ന് ബേധപ്പെടുമെന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കി. വ്യാപന തോത് കുറവാണെങ്കിൽ മൂന്നാം തരംഗ സാധ്യത കുറയുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.