Spread the love
ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് കപ്പല്‍ നോര്‍വേയില്‍ യാത്ര പുറപ്പെട്ടു.

‘യാര ബിര്‍ക്ക്‌ലാന്‍ഡ്’ എന്ന ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് കപ്പല്‍ നോര്‍വേയില്‍ യാത്ര പുറപ്പെട്ടു. ഫോസിൽ ഇന്ധനം ആവശ്യമില്ലാത്തതും കാർബൺ ബഹിർഗമനം തീരെ ഇല്ലാത്തതുമായ ഈ ഇലക്ട്രിക് കപ്പൽ പരിസ്ഥിതി സൗഹാർദ്ദമായ കടൽമാർഗ സഞ്ചാരത്തിലെ വലിയ മുതൽക്കൂട്ടാകും. തെക്കുകിഴക്കന്‍ പട്ടണമായ പോര്‍സ്ഗ്രണിലെ ഒരു പ്ലാന്റില്‍ നിന്ന് 120 കണ്ടെയ്‌നര്‍ വളവുമായി എട്ട് മൈല്‍ അകലെയുള്ള ബ്രെവിക് തുറമുഖത്തേക്ക് കപ്പല്‍ ആദ്യ യാത്ര പുറപ്പെട്ടു. 80 മീറ്റര്‍ ഉയരവും 3200 ടണ്‍ ഭാരവുമുണ്ട് ഈ കപ്പലിന്. നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ സെന്‍സറുകളുടെ സഹായത്തോടെ കപ്പലിന് സ്വയം 7.5 നോട്ടിക്കല്‍ മൈല്‍ സഞ്ചരിക്കാനുള്ള സാഹചര്യമുണ്ടായ ശേഷം കപ്പലില്‍ വീല്‍ഹൗസിന്റെ ആവശ്യമേയുണ്ടാകുകയില്ലെന്ന് ഹോള്‍സെതര്‍ പറഞ്ഞു. മെഷീൻ റൂമിനു പകരം ‘യാര ബിര്‍ക്ക്‌ലാന്‍ഡ്’ എന്ന കപ്പലിൽ ബാറ്ററി കംപാർട്മെന്റുകളാണുണ്ടാവുക. പ്രവര്‍ത്തനതിന് ജലവൈദ്യുതിയെ ആശ്രയിക്കുന്ന കപ്പലിന്റെ ബാറ്ററിക്ക് 6.8 മെഗാവാട്ട് ശേഷിയുണ്ട്‌.

Leave a Reply