Spread the love
ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല്, ​ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സില്‍‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ദ്രനീലത്തിന്റെ ക്ലസ്റ്റർ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി. “സെറൻഡിപിറ്റി സഫയർ” എന്ന് പേരിട്ടിരിക്കുന്ന ഈ ഇന്ദ്രനീലക്കല്ലിന് 300 കിലോഗ്രാമിൽ കൂടുതൽ ഭാരമുണ്ട്. ശ്രീലങ്കയിൽ നിന്ന് 2021 ജൂലൈയിലാണ് ഇത് കണ്ടെത്തിയത്. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ നിന്ന് 100 കിലോമീറ്റർ തെക്കുകിഴക്കായി രത്നങ്ങളാൽ സമ്പന്നമായ രത്നപുര പ്രദേശത്തെ ഒരു രത്നവ്യാപാരിയുടെ വീട്ടിൽ കിണർ കുഴിക്കുന്ന തൊഴിലാളികളാണ് ഈ ഇന്ദ്രനീലക്കല്ല് കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ബ്ലൂ സഫയർ ക്ലസ്റ്ററിനായി 100 മില്യൺ ഡോളർ വാഗ്ദാനം ചെയ്ത ദുബായ് ആസ്ഥാനമായുള്ള കമ്പനിയുമായി ചർച്ച നടത്തുകയാണെന്ന് ശ്രീലങ്കൻ സർക്കാർ അടുത്തിടെ അറിയിച്ചിരുന്നു. നിലവിൽ സ്വിറ്റ്‌സർലൻഡിലുള്ള ക്ലസ്റ്റർ ലേലത്തിനായി ഇത് ബ്രിട്ടനിലേക്ക് കൊണ്ടുപോകും.

Leave a Reply