
ആസാമിലെ ബാര്‍പേട്ട ജില്ലയിലെ ചെറുകിട വ്യാപാരിയായ യുവാവിന്‍റെ സ്വപ്ന വാഹനം വാങ്ങുന്ന രംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഏഴോ എട്ടോ മാസം കൊണ്ട് ആണ് അയാള്‍ സ്കൂട്ടര്‍ വാങ്ങാനുള്ള പണം സ്വരൂപിച്ചത്. അതെല്ലാം നാണയങ്ങളായിരുന്നു. വലിയൊരു ചാക്കുമായാണ് യുവാവ് ഷോറൂമിലെത്തിയത്. മൂന്നു പേർ ചേർന്നാണ് നാണയം കൊണ്ടുവന്ന ചാക്ക് ഷോറൂമിലേക്കെത്തിച്ചത്. 2,5,10 രൂപയുടെ നാണയമായിരുന്നു ചാക്കിൽ മുഴുവൻ ഉണ്ടായിരുന്നത്. ചാക്കിലെത്തിയ നാണയം അഞ്ചാറ് കുട്ടയിലേക്ക് മാറ്റി. ഏറെ പണിപ്പെട്ട് മണിക്കൂറുകളെടുത്താണ് ജീവനക്കാർ എണ്ണിതിട്ടപ്പെടുത്തിയത്. ഒടുക്കം വാഹനത്തിന് വേണ്ട പണം ഉറപ്പാക്കി. തുടര്‍ന്ന് വാഹനം വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും യുവാവിന് ഷോറൂം ജീവനക്കാർ സ്‌കൂട്ടറിന്റെ താക്കോൽ കൈമാറുകയും ചെയ്തു. അധ്വാനിക്കാനുള്ള മനസും ക്ഷമയുമുണ്ടെങ്കിൽ ഏതൊരു ആഗ്രഹവും നിങ്ങൾക്ക് നേടിയെടുക്കാമെന്ന് ഈ യുവാവ് തെളിക്കുകയാണ് എന്ന അടിക്കുറിപ്പോടെയാണ് യൂട്യൂബർ ഈ ചിത്രങ്ങൾ പങ്കുവെച്ചത്. വീഡിയോയും ചിത്രങ്ങളും എപ്പോൾ വയറലായിയ്ക്കുകയാണ്.