Spread the love
ആഴിമലയിൽ ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് കടലിൽ വീണ് മരിച്ചു

ആഴിമലയിൽ യുവാവ് കടലിൽ വീണ് മരിച്ചു. പുനലൂർ അരുംപുന്ന സ്വദേശി ജ്യോതിസ് (24) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ് വിനോദസഞ്ചാര സംഘത്തിനൊപ്പം ആഴിമലയിൽ എത്തിയ ജ്യോതിസ് പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി കടലിലേക്ക് വീഴുകയായിരുന്നു. കോസ്റ്റൽ പൊലീസെത്തി കരയ്ക്കെത്തിച്ച മൃതദേഹം, മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. പാറക്കെട്ടുകൾക്ക് മുകളിൽ നിന്ന് ഫോട്ടോ എടുക്കാനുള്ള ശ്രമമാണ് അപകടം ഉണ്ടാക്കുന്നത്. മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടെങ്കിലും ഇത് അവഗണിക്കുന്നതാണ് അപകട കാരണം. ഇവിടെ പൊലീസ് ഔട്ട്പോസ്റ്റും കോസ്റ്റൽ വാ‍ർഡന്മാരും വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

Leave a Reply