പലപ്പോഴും അമിതമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് കുറയ്ക്കാൻ ഇന്ത്യന്‍-അമേരിക്കന്‍ സംരഭകനായ ഒരു വ്യക്തി കണ്ടുപിടിച്ച മാര്‍ഗം വളരെ രസകരമായ ഒന്നാണ്. ഓരോ തവണ താന്‍ ഫേസ്ബുക്ക് ഉപയോഗിക്കുമ്പോഴും തന്നെ തല്ലാന്‍ ശമ്പളം നല്‍കി ഒരു യുവതിയെ നിയമിക്കുകയാണ് ഈ മനുഷ്യന്‍ ചെയ്തത്. മനീഷ് സേത്തി എന്ന വ്യക്തിയാണ് തന്റെ അമിത ഫേസ്ബുക്ക് ഉപയോഗം കുറയ്ക്കാന്‍ രസകരവും വിചിത്രവുമായ ഈ വഴി കണ്ടുപിടിച്ചത്. ഈ മാസം ആദ്യം ഈ കാര്യം മനീഷ് തന്റെ ട്വീറ്റിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്തു. ടെസ്ല സ്ഥാപകന്‍ എലോണ്‍ മസ്‌ക് അടക്കമുള്ള നിരവധി പേര്‍ ഈ ഉദ്യമത്തെ പ്രശംസിക്കുകയുണ്ടായി. ഫെയ്സ്ബുക്കില്‍ സമയം കളയുകയോ ഉറങ്ങുകയോ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ചെറിയ ഇലക്ട്രിക് ഷോക്ക് കൊടുക്കാമെന്ന് അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വിശദീകരിച്ചു.