പത്തനംതിട്ട ∙ പിരിഞ്ഞുകഴിയുന്ന ഭാര്യയുടെ വീട്ടിലെത്തിയ യുവാവ് തീ കൊളുത്തി അത്മഹത്യ ചെയ്തു. ചങ്ങനാശേരി പൊട്ടശേരി പുത്തൻപുരയിൽ പി.ബി.ഹാഷിം (39) ആണ് മരിച്ചത്. ഭാര്യയുടെ വലഞ്ചുഴിയിലെ വീടിനു മുന്നിൽ ഞായർ രാത്രി 12.30ന് ആണു സംഭവം നടന്നത്.
വിവരമറിഞ്ഞ് പത്തനംതിട്ട അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും ഹാഷിം മരിച്ചു. ഹാഷിമും ഭാര്യയും രണ്ട് വർഷമായി പിരിഞ്ഞു താമസിക്കുകയാണ്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ചങ്ങനാശേരി പുതൂർപള്ളിയിൽ ഖബറടക്കി. മക്കൾ : ഹാഷിമ, ഹന്ന നസ്റിൻ. പിതാവ്: ബദറുദീൻ. മാതാവ്: പരേതയായ ഷെരീഫ ബീവി.