കോഴിക്കോട് കടിച്ച നായയെ കീഴ്പ്പെടുത്തി യുവാവ്. പന്തീരാങ്കാവ് നടുവീട്ടിൽ അബ്ദുൽ നാസറാണ് വെള്ളിയാഴ്ച രാവിലെ നടക്കുന്നതിനിടെ പന്നിയൂർകുളത്ത് നായയുടെ ആക്രമണത്തിന് ഇരയായത്. ദേഹമാസകലം കടിയേറ്റെങ്കിലും നാസർ നായയെ സാഹസികമായി കീഴ്പ്പെടുത്തി.
കടിച്ചുകുടയുന്നതിനിടയിലും നാസർ വളരെ സാഹസികമായാണ് നായയെ കീഴ്പ്പെടുത്തിയത്.
സംഭവംകണ്ട് ഓടിയെത്തിയവരുടെ സഹായത്തോടെ കയറുപയോഗിച്ച് നായയെ കെട്ടിയിടുകയായിരുന്നു. തന്നെ കടിച്ച നായ ഇനിയും ആളുകളെ കടിക്കുന്നത് തടയാനാണ് വളരെ പ്രയാസപ്പെട്ട് പിടിച്ചതെന്ന് നാസർ പറഞ്ഞു.
കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നാസർ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി. അതേസമയം നായ ഇന്ന് പുലർച്ചെ ചത്തു.