മലപ്പുറം: യുവാവിനെ ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂറ്റനാട് തൊഴുക്കാട് ഇലവുങ്കല്‍ റോയിയുടെ മകന്‍ സ്റ്റാലിന്‍(24) ആണ് ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്.
അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഭാര്യ നസ്ലയുടെ ഊരകം പൂളാപ്പീസിലെ വീട്ടിലാണ് സ്റ്റാലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നെന്ന് ഭാര്യ നസ്ലയും, ഭാര്യ പിതാവ് അബ്ദുലത്തീഫും പോലിസിനു മൊഴി നല്‍കി.
മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും സ്റ്റാലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അയല്‍വാസികളെ വിവരം അറിയിച്ചിരുന്നില്ല.ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പോലിസ് സ്ഥലത്തെത്തിയത്.
വേങ്ങര പോലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആറുമാസം മുമ്പാണ് സ്റ്റാലിനും, നസ്ലയും തമ്മിലുള്ള വിവാഹം നടന്നത്.
അമ്മ: എലിസബത്ത് സഹോദരി: സ്‌റ്റെഫി.