Spread the love
നാലുദിവസമായി റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍നിന്ന് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി.

നാലുദിവസമായി റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍നിന്ന് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മേട്ടുപ്പാളയം- ഊട്ടി റോഡില്‍ ബ്ലാക്ക് തണ്ടറിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലാണ് ഊട്ടി യെല്ലനല്ലി ചാത്തൂര്‍ സ്വദേശി രഞ്ജിത്തിനെ (40) മരിച്ചനിലയില്‍ കണ്ടെത്തിയത്. നാലുദിവസമായി കാര്‍ റോഡരികില്‍ കിടക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. മേട്ടുപ്പാളയം പൊലീസെത്തി കാറിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചപ്പോഴാണ് ആളെ അറിഞ്ഞത്. ഗൂഡല്ലൂര്‍ മണ്ണൂത്ത് വയല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനാണ്. ഭാര്യയും ഒരു കുട്ടിയുമുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Leave a Reply