Spread the love
കുറ്റിപ്പുറത്ത് അലർജിക്ക് കുത്തിവെപ്പെടുത്ത യുവതി മരിച്ചു

കുറ്റിപ്പുറം താലുക്ക് ആശുപത്രിയിൽ നിന്നും അലർജിക്ക് കുത്തിവെപ്പ് എടുത്ത യുവതി മരിച്ചു. വ്യാഴാഴ്ച രാവിലെ അലർജിക്ക് കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് ബോധരഹിതയായ യുവതി ശനിയാഴ്ച കാലത്താണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. കുറ്റിപ്പുറം തെക്കെ അങ്ങാടി കാങ്കപ്പുഴ തോണിക്കടവത്ത് സബാഹിന്റെ ഭാര്യ പി വി അനു (29)യാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ശരീരത്തിൽ ചൊറിച്ചിൽ കണ്ടതിനെ തുടർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിയ ഇവർക്ക് ഇഞ്ചക്ഷൻ നൽകി പത്ത് മിനിട്ടിനകം ബോധരഹിതയാവുകയായിരുന്നു.തുടർന്ന്‌ തൃശുർ മെഡിക്കൽ കോളേജിൽ എത്തിക്കുകയും അവിടെ വെന്റിലേറ്റർ ലഭ്യമാകാത്തതിനാൽ തൃശുരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഗുരുതരാവസ്ഥ തുടർന്നതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻകഴിഞ്ഞില്ല. ഇന്ന് രാവിലെ യുവതി മരണപ്പെടുകയായിരുന്നു.

Leave a Reply