Spread the love
മന്ത്രവാദ ചികിത്സയെ തുടർന്ന് യുവതി മരിച്ചു

കോഴിക്കോട് കല്ലാച്ചി സ്വദേശി നൂർജഹാന്റെ മരണത്തെ പറ്റി പരാതി. യുവതിയുടെ ഭർത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ചെന്ന് ബന്ധുക്കൾ പറയുന്നു. നൂർജഹാന്‍ മരിച്ചത് ആലുവയിലെ മന്ത്രവാദ കേന്ദ്രത്തില്‍വച്ചാണെന്നാണ് ബന്ധുക്കൾ പറയുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടങ്ങിയെന്നും വളയം പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി നൂർജഹാന് തൊലിപ്പുറത്ത് വ്രണമുണ്ടായി പഴുപ്പുവരുന്ന രോഗമുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. രോഗം കലശലായപ്പോൾ ഭർത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ച് യുവതിയെ ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ചെന്നും, അവിടെവച്ച് ചികിത്സ കിട്ടാതെയാണ് നൂ‍‍ർജഹാൻ മരിച്ചതെന്നുമാണ് ആരോപണം.

Leave a Reply