Spread the love


കോവിഡ് ബാധിതയായ യുവതി പ്രസവശേഷം മരിച്ചു. പാലാ സ്വദേശിയായ ജെസ്മിയാണ് മരിച്ചത്. ഗർഭിണിയായിരിക്കേ കോവിഡ് ബാധിച്ച ജെസ്മിയെ അസുഖം കൂടിയതിനെ തുടർന്ന്, പതിനേഴാം തിയ്യതി സിസേറിയനിൽ കൂടി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ ജെസ്മി മരണത്തിന് കീഴടങ്ങി. ജെസ്മിയുടെ പെൺകുഞ്ഞ് കോവിഡ് നെഗറ്റീവ് ആണ്.മകനും ഭർത്താവിനും നേരത്തെ കോവിഡ് പോസിറ്റീവ് ആയിരുന്നു. എന്നാൽ അവർക്ക് നെഗറ്റീവ് ആയെങ്കിലും ജെസ്മിയുടെ നില ഗുരുതരമായി തന്നെ തുടരുകയായിരുന്നു.

Leave a Reply